Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
രണ്ടായിരം കാര്യങ്ങൾ,നോട്ട് പിൻവലിക്കുമ്പോൾ ജനങ്ങൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

May 20, 2023

May 20, 2023

ന്യൂസ്‌റൂം ബ്യുറോ 
ന്യൂ ദൽഹി :ഇന്ത്യയിൽ രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപെടെ ചർച്ചകളും വിമർശനങ്ങളും നിറയുമ്പോൾ നോട്ട് പിൻവലിക്കൽ സംബന്ധിച്ച് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ നോട്ട് നിരോധനമല്ല,വിപണിയിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണ് ചെയ്യുന്നത്.

1. എന്തുകൊണ്ടാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്?

ഇടപാടുകളില്‍ 2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതായാണ് കണ്ടെത്തല്‍. 20.18.2019 നു ശേഷം 2000 നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നിലവിലുള്ള 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുമ്പ് പുറത്തിറക്കിയതാണ്. 45 വര്‍ഷമായിന്നു നോട്ടിന് കണക്കാക്കിയിരുന്ന ആയുസ്സ്. കൂടാതെ, 2000 വിപണിയില്‍ സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ യഥേഷ്ടം ലഭ്യമായതിനാല്‍ പൊതുജനങ്ങളുടെ കറന്‍സി ആവശ്യകത നിറവേറ്റാന്‍ ഇവ പര്യാപ്തമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിന്റെ 'ക്ലീന്‍ നോട്ട് പോളിസി' അനുസരിച്ച് രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2. എന്താണ് ക്ലീന്‍ നോട്ട് പോളിസി?

പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ആര്‍ബിഐ നയമാണ് ക്ലീന്‍ നോട്ട് പോളിസി. 1988ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് കള്ളപ്പണത്തിന്റെ പ്രചാരം തടയുന്നതിനായി ഈ നയം കൊണ്ടുവന്നത്.

3. 2000 രൂപ നോട്ടുകളുടെ നിയമപരമായ സാധുത നിലനില്‍ക്കുമോ?

അതേ, വിപണിയില്‍ നിന്ന് പിന്‍വലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനില്‍ക്കും.

4. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാമോ?

ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് അവരുടെ ദൈനംദിന ഇടപാടുകളില്‍ 2000 രൂപാ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നിരുന്നാലും, 2023 സെപ്റ്റംബര്‍ 30നോ അതിനുമുമ്പോ ഈ നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടതാണ്.

5. കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ എന്തുചെയ്യണം?

കൈവശമുള്ള 2000 രൂപാ നോട്ടുകള്‍ സെപ്തംബര്‍ 30 വരെ പൊതു ജനങ്ങള്‍ക്ക് ബാങ്കുകളില്‍ പോയി മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ആര്‍ബിഐയുടെ 19 റീജിയണല്‍ ഓഫീസുകളിലും 2023 സെപ്റ്റംബര്‍ 30 വരെ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും.

6. 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ടോ?

നിബന്ധനകള്‍ക്ക് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാം. നിലവിലുള്ള KYC മാനദണ്ഡങ്ങളും മറ്റ് നിയമങ്ങളും ബാധമകമായിരിക്കും.

7. 2000 രൂപ മാറ്റിയെടുക്കുന്നതിന് പരിധിയുണ്ടോ?

ഒരു തവണ 20,000 രൂപ വരെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം.

8. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ മുഖേന 2000 രൂപയുടെ നോട്ടുകള്‍ മാറ്റാനാകുമോ?

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ മുഖേന 2000 രൂപയുടെ നോട്ടുക മാറ്റാം. ഒരു ഉടമയ്ക്ക് പ്രതിദിനം 4000 രൂപയാണ് പരിധി.

9. 2000 രൂപ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങേണ്ടത് എന്നു മുതലാണ്?

2023 മെയ് 23 മുതല്‍ ആര്‍ബിഐയുടെ ബാങ്ക് ശാഖകളെയോ ആര്‍ഒമാരെയോ സമീപിക്കാം.

10. ?2000 ബാങ്ക് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ ബാങ്കുകളെ തന്നെ സമീപിക്കേണ്ടതുണ്ടോ?

2000 നോട്ട് മാറ്റാന്‍ പൊതു ജനങ്ങള്‍ക്ക് ഏത് ബാങ്കിനേയും സമീപിക്കാം. 20,000 രൂപയാണ് മാറ്റിയെടുക്കാവുന്ന നോട്ടുകളുടെ പരിധി.

11. 20,000 രൂപയില്‍ കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ എന്ത് ചെയ്യും?

മാറ്റിയെടുക്കാവുന്ന തുകയുടെ പരിധിയാണ് 20,000. ഉപഭോക്താവിന് നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. 2000 രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യാം.

12. എക്‌സ്‌ചേഞ്ച് സൗകര്യത്തിന് എന്തെങ്കിലും ഫീസ് അടക്കേണ്ടതുണ്ടോ?

പ്രത്യേകിച്ച് ഫീസുകള്‍ നല്‍കാതെ തന്നെ പണം എക്‌സ്‌ചേഞ്ച് ചെയ്യാം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

13. 2,000 രൂപ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനും മുതര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാകുമോ?

മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്.

14. നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ ഒരാള്‍ക്ക് 2000 രൂപയുടെ നോട്ട് നിക്ഷേപിക്കാനോ മാറ്റാനോ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കും?

നിലവില്‍ 2000 രൂപ നോട്ട് മാറ്റാനോ നിക്ഷേപിക്കാനോ സെപ്റ്റംബര്‍ 30 വരെ നീണ്ട നാല് മാസത്തെ സമയം പൊതുജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

15. 2000 രൂപ നോട്ടുകള്‍ നിക്ഷേപത്തിനോ മാറ്റാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്തു ചെയ്യും?

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായാല്‍ പരാതിയുമായി ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News