Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒരുക്കങ്ങൾ പൂർത്തിയായി,ഏഷ്യൻ മെഡിക്കൽ ക്യാമ്പ് നാളെ ഖത്തറിൽ

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ പരിശോധനാ ക്യാമ്പ് നാളെ നടക്കും.ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ ദോഹയിൽ  വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ചാണ് 19ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിനായി 2500ല്‍ ഏറെ പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

രാവിലെ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സ്‍പെഷലിസ്റ്റ് വിഭാഗങ്ങളിലായി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനങ്ങള്‍ ലഭ്യമാകുമെന്ന് മെഡിക്കല്‍ ക്യാമ്പ് വൈസ് ചെയര്‍മാൻ കെ.സി. അബ്ദുല്‍ ലത്തീഫ്, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.. കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറപ്പി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിങ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാവും. രാവിലെ ഏഴിന് ആരംഭിക്കുന്ന പരിശോധന നാല് ഷിഫ്റ്റുകളിലായി വൈകീട്ട് ആറുവരെ തുടരും.

ക്യാമ്പ് സന്ദർശിക്കുന്നവർക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ക്കൊപ്പം കാഴ്ച - കേള്‍വി പരിശോധനകള്‍, ഓറല്‍ ചെക്കപ് തുടങ്ങിയവക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രക്തദാനം, അവയവദാനം എന്നിവക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിൽ നടക്കും. ഉച്ചക്കു ശേഷം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. 

പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നടുവേദനയും പരിഹാര മാര്‍ഗങ്ങളും, കാന്‍സര്‍ രോഗനിര്‍ണയം സ്ത്രീകളില്‍, മറവിരോഗം എങ്ങനെ നേരിടാം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. മഹേഷ് മേനോന്‍, ഡോ. രശ്മി ഗുരവ്, ഡോ. ദേവി കൃഷ്ണ, ഡോ. മണിചന്ദ്രന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.ഡോക്ടര്‍മാര്‍ക്കുപുറമെ നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വളന്റിയര്‍മാര്‍, ടെക്‌നിക്കല്‍ സ്റ്റാഫ് തുടങ്ങിയവരും ക്യാമ്പിൽ സേവനമനുഷ്ഠിക്കും.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബിന് പുറമെ, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ  സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി  സഹകരിക്കുന്നുണ്ട്.ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ പ്രതിനിധി ഇസ്ഹാഖ് അഹമ്മദ് സഈദും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ, ഇന്ത്യൻ എംബസി പ്രതിനിധികള്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ മീഡിയ കമ്മ്യൂണിക്കേഷൻസ് കോര്‍ഡിനേറ്റര്‍ ഇസ്ഹാഖ് അഹമ്മദ്‌ സഈദ്, പി.എച്ച്‌.സിസി പ്രതിനിധി ഡോ. മുഹമ്മദ്‌ സുഹൈല്‍, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂര്‍, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് മഖ്ദും അസീസ്, മെഡിക്കല്‍ ക്യാമ്ബ് വൈസ് ചെയര്‍മാൻ കെ.സി അബ്ദുല്‍ ലത്തീഫ്, റഷീദ് അഹമ്മദ് ടി.എസ്, മുഹമ്മദലി, പി.പി റഹീം എന്നിവര്‍ പങ്കെടുത്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News