Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 18 ബില്യൺ റിയാലിന്റെ പഴയ നോട്ടുകൾ നശിപ്പിച്ചതായി റിപ്പോർട്ട് 

December 21, 2020

December 21, 2020

ദോഹ : ഖത്തർ പുതിയ കറൻസികൾ വിപണിയിൽ എത്തിയതിനു പിന്നാലെ  സെൻട്രൽ ബാങ്കിൻറെ നിർദേശമനുസരിച്ച് 18 ബില്ല്യൺ പഴയ റിയാൽ നോട്ടുകൾ പിൻവലിച്ച് നശിപ്പിച്ചു. ഒരു ഖത്തർ ടെലിവിഷൻ ചാനലിലെ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പുതുതായി ഇറക്കിയ ഇരുന്നൂറ് റിയാൽ ഉൾപെടെ അഞ്ചാം സീരീസിലുള്ള പുതിയ കറൻസികൾ ദേശീയ ദിനമായ ഡിസംബർ 18നാണ് സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്.ഇതിന് പിന്നാലെ രാജ്യത്തെ എടിഎമ്മുകളിൽ നിന്ന് പുതിയ നോട്ടുകൾ ജനങ്ങൾ പിൻവലിച്ചു തുടങ്ങിയിരുന്നു.

ഇതിനോടകം എട്ട് ബില്ല്യൺ പുതിയ നോട്ടുകൾ ഖത്തർ സെൻട്രൽ ബാങ്ക് വിപണിയിൽ എത്തിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. ഡിസംബർ 28-ാം തിയതിയോടു കൂടി എട്ട് ബില്ല്യൺ പുതിയ റിയാൽ നോട്ടുകൾ കൂടി വിപണിയിലെത്തുമെന്നും 2021 ജനുവരി അവസാനത്തോടെ മൊത്തം 20 ബില്ല്യൺ നോട്ടുകൾ വിപണയിലെത്തിക്കുമെന്നുമാണ്  വിവരം.

പഴയ റിയാൽ നോട്ടുകൾ അടുത്ത 90 ദിവസത്തേക്ക് കൂടി വിപണിയിൽ ഉപയോഗിക്കാനാവുമെന്നും അത് കഴിഞ്ഞാൽ അവ ഉപയോഗരഹിതമാവുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു.. 90 ദിവസങ്ങൾക്ക് ശേഷവും പഴയ നോട്ടുകൾ കയ്യിലുള്ളവർ അടുത്ത പത്ത് വർഷത്തിനുള്ളിൽ അവ ഖത്തർ സെൻട്രൽ ബാങ്കിൽ സമർപ്പിച്ച് അതേമൂല്യമുള്ള പുതിയ നോട്ടുകൾ കൈപ്പറ്റണമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.90 ദിവസങ്ങൾക്ക് ശേഷം വിപണിയിൽ ഈ നോട്ടുകൾ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും ബാങ്കുകൾ വഴി മാറ്റിയെടുക്കാനാവും.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News