Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സ്‌കൂളുകളിൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം, പുതിയ സ്‌കൂളുകളും, കിന്റർഗാർഡനുകളും തുടങ്ങുമെന്ന് മന്ത്രാലയം

August 26, 2021

August 26, 2021

ദോഹ: പുതിയ അധ്യയനവർഷത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലായി പതിനാറോളം പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്വകാര്യമേഖലയിൽ 8870 അക്കാദമിക്ക് സീറ്റുകൾ കൂടി ലഭ്യമാവുമെന്ന് സ്വകാര്യസ്കൂൾ ലൈസൻസിങ് വകുപ്പ് മേധാവി ഹമദ് മുഹമ്മദ്‌ അൽ ഖാലി അറിയിച്ചു.

ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സിലബസുകൾ  ഇവിടങ്ങളിൽ ലഭ്യമാവുമെന്നും അദ്ദേഹം  വ്യക്തമാക്കി. കൂടുതൽ ആളുകൾ ആവശ്യപ്പെടുന്നതിനാൽ ഇന്ത്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലെ സിലബസിന് കൂടുതൽ പ്രാധാന്യം നൽകും. പുതിയ സ്ഥാപനങ്ങൾ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക

 


Latest Related News