Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഫ്‌ഘാനിൽ നിന്ന് 135 പേർ കൂടി ദോഹ വഴി ഇന്ത്യയിൽ തിരിച്ചെത്തി,ഒഴിപ്പിക്കൽ തുടരുമെന്ന് കേന്ദ്ര സർക്കാർ

August 22, 2021

August 22, 2021

ദോഹ : അഫ്ഗാനിസ്ഥാനിൽ നിന്ന് 135 പേർ കൂടി ദോഹ വഴി ഇന്ത്യയിൽ എത്തി. തജിക്കിസ്ഥാൻ വഴി 87 പേരെയും ഒഴിപ്പിച്ചു.  222 ഇന്ത്യക്കാരാണ് ഇങ്ങനെ തിരിച്ചെത്തിയത്. ഇന്ന് കൂടുതല്‍ പേരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറക്കാൻ വ്യോമസേന വിമാനത്തിന് അനുമതി ലഭിച്ചത്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതും ഒഴിപ്പിക്കലിനെ ബാധിക്കുന്നുണ്ട്. ആയിരത്തിലധികം ഇന്ത്യക്കാർ അഫ്ഗാനിൽ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം. അഫ്ഗാന്‍റെ പല ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ കാബൂൾ വിമാനത്താവളത്തിൽ എത്തിക്കുന്നതാണ് പ്രയാസകരമായ കാര്യം. ഇതും ആളുകളെ തിരിച്ചെത്തിക്കുന്നത് വൈകാന്‍ കാരണമാകുന്നു.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക


Latest Related News