Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവേയ്സിൽ പറക്കൂ, മില്യൺ ഡോളർ സമ്മാനത്തുക നേടൂ

November 02, 2021

November 02, 2021

ഖത്തർ എയർവേയ്‌സിന്റെ ഉപഭോക്താക്കൾക്ക് ഒരു മില്യൺ അമേരിക്കൻ ഡോളർ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി സഹകരിച്ചാണ് ഖത്തർ എയർവേയ്‌സ് മത്സരം സംഘടിപ്പിക്കുന്നത്. ക്യാഷ് പ്രൈസിനൊപ്പം ഖത്തർ എക്സിക്യൂട്ടീവ് പ്രൈവറ്റ് ജെറ്റിൽ മാലിദ്വീപിലേക്ക് സ്വപ്നതുല്യമായ യാത്രയും പോർഷെ കാറും സമ്മാനങ്ങളുടെ പട്ടികയിലുണ്ട്. 

മത്സരത്തിൽ പങ്കെടുക്കാൻ ഖത്തർ എയർവേയ്‌സ് ലോയൽറ്റി ക്ലബിൽ പേര് രജിസ്റ്റർ ചെയേണ്ടതുണ്ട്. ഒപ്പം, ഹമദ് എയർപോർട്ടിൽ നിന്നും ഏതെങ്കിലും ഒരു  ഇടത്തേക്ക് വിമാനയാത്രയും നടത്തിയിരിക്കണം. ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക സൈറ്റിലൂടെയോ ട്രാവൽ ഏജൻസിയിലൂടെയോ 1 നവംബർ 2021 നും 31 ജനുവരി 2022 നും ഇടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് നറുക്കെടുപ്പിൽ പരിഗണിക്കുക. 2022 ഫെബ്രുവരി മാസത്തിൽ വിജയിയെ പ്രഖ്യാപിക്കും.


Latest Related News