Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം,സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടുതൽ ഇളവ്  

June 10, 2020

June 10, 2020

ദോഹ : ഖത്തറിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ ഭേദഗതി വരുത്തി. ജൂൺ 14 ഞായറാഴ്ച മുതൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ഏഴു മണിക്കൂറായിരിക്കും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് ഇതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളുണ്ടായത്.

സ്വകാര്യ ക്ലിനിക്കുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും അടിയന്തര ചികിത്സാ സേവനങ്ങൾക്കൊപ്പം മൊത്തം ശേഷിയുടെ നാൽപത് ശതമാനം കൂടി തുറന്നു  പ്രവർത്തിക്കാൻ അനുമതി നൽകി. അടിയന്തര സേവന വിഭാഗത്തിൽ പൂർണതോതിൽ തന്നെ പ്രവർത്തിക്കാൻ നിലവിൽ അനുമതിയുണ്ട്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കേണ്ടത്.  ജൂൺ 15 തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഇത് പ്രാബല്യത്തിലുണ്ടാവുക.

മന്ത്രിസഭായോഗത്തിന്റെ തുടക്കത്തിൽ രാജ്യത്തെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളെ  കുറിച്ച് ആരോഗ്യ മന്ത്രി വിശദീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News