Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ലേഡീസ് ഒൺലി :ഖത്തറിലെ ഷമാലിൽ സ്ത്രീസൗഹൃദ ബീച്ച് ഒരുങ്ങുന്നു

October 05, 2021

October 05, 2021

ദോഹ : മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാച്ചുറൽ റിസേർവ്സ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ അൽ -ഷമാൽ മുനിസിപ്പാലിറ്റി, അൽ - മാംലയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് തുറക്കാൻ ഒരുങ്ങുന്നു. 15,000 ചതുരശ്ര മീറ്ററിൽ  പരന്നുകിടക്കുന്ന ബീച്ച്,  ചുറ്റുമതിലോട് കൂടിയതായിരിക്കും. ഇവിടേക്ക് എത്തുന്നവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് അനുസൃതമായാണ്

പ്രവേശന കവാടങ്ങൾ ഒരുക്കുക. ബീച്ചിൽ ബാർബിക്യൂ സ്പോട്ടുകൾക്കൊപ്പം മേശകളും കസേരകളും  സജ്ജീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ബീച്ച് വൈകാതെ തന്നെ സ്ത്രീകൾക്കായി തുറന്നുകൊടുക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://chat.whatsapp.com/CX7i9uLT8pXDO54KgFQbl3

 


Latest Related News