Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക,നിലവിലെ ഇളവുകൾ നാളെ രാത്രിയോടെ അവസാനിക്കും 

April 27, 2021

April 27, 2021

ദോഹ : ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ നിലവിലെ ഇളവുകൾ നാളെ രാത്രിയോടെ അവസാനിക്കും.അതായത് നാളെ അര്‍ധരാത്രി വരെയുള്ള വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാ സര്‍ട്ടിഫിക്കറ്റ് മതിയാവും. ഈ സമയപരിധി കഴിഞ്ഞാൽ 48 മണിക്കൂർ മുമ്പുള്ള പരിശോധനാ ഫലമാണ് കരുതേണ്ടത്. അതേസമയം, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നാളെ വന്നാലും ഇളവ് ലഭിക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നാളെ വന്നാല്‍ ഹോട്ടൽ കൊറന്റൈനിൽ  ഇളവ് ലഭിക്കുമെന്ന രീതിയില്‍ നേരത്തേ അറിയിപ്പുണ്ടായിരുന്നു.എന്നാൽ ഇതിൽ മാറ്റം വരുത്തിയതായാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

വാക്സിന്‍ എടുത്തവര്‍ക്കും ആറ് മാസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കും ഉള്ള ക്വാറന്റീന്‍ ഇളവ് ഏപ്രില്‍ 28 മുതല്‍ റദ്ദാക്കപ്പെടുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.ഇന്നലെയാണ് പുതിയ നിയന്ത്രണങ്ങൾ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News