Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വന്ദേ ഭാരത് മിഷൻ : അടുത്ത ഘട്ടത്തിൽ ദോഹയിൽ നിന്ന് കേരളത്തിലേക്ക് 15 വിമാനങ്ങൾ     

June 03, 2020

June 03, 2020

ദോഹ : വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പുതിയ ഷെഡ്യൂളില്‍ ദോഹയിൽ നിന്നും കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
ജൂണ്‍ 9 മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ പതിനഞ്ചും കേരളത്തിലേക്കാണ്. ഇതില്‍ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്. കേരളത്തിന് പുറമെ ട്രിച്ചി, ലക്നൌ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും സര്‍വീസുള്ളത്.

ഷെഡ്യുൾ :

  • ജൂണ്‍ 9: ദോഹ-കണ്ണൂര്‍
  • ജൂണ്‍ 9: ദോഹ-തിരുവനന്തപുരം
  • ജൂണ്‍ 10: ദോഹ-കോഴിക്കോട് 
  • ജൂണ്‍ 11: ദോഹ-കോഴിക്കോട്
  • ജൂണ്‍ 12: ദോഹ-കൊച്ചി
  • ജൂണ്‍ 13: ദോഹ-കണ്ണൂര്‍
  • ജൂണ്‍ 13: ദോഹ-തിരുവനന്തപുരം 
  • ജൂണ്‍ 14: ദോഹ-കൊച്ചി
  • ജൂണ്‍ 14: ദോഹ-കണ്ണൂര്‍ 
  • ജൂണ്‍ 15: ദോഹ-കോഴിക്കോട് 
  • ജൂണ്‍ 16: ദോഹ-തിരുവനന്തപുരം 
  • ജൂണ്‍ 16: ദോഹ-കൊച്ചി
  • ജൂണ്‍ 18: ദോഹ-കോഴിക്കോട് 
  • ജൂണ്‍ 18: ദോഹ-കൊച്ചി 
  • ജൂണ്‍ 19: ദോഹ-തിരുവനന്തപുരം 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News