Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്,സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇന്നുമുതൽ ഗതാഗതക്കുരുക്കുണ്ടാവും

September 21, 2022

September 21, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫിഫ ലോകകപ്പിനായി സജ്ജീകരിച്ച ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങുന്നതിനാൽ ഇന്നു മുതൽ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്ന് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.സെപ്റ്റംബർ 21 മുതൽ 22 വരെ ബസുകൾ രണ്ട് ദിവസത്തേക്ക് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തും.

ഇന്ന്,  അഹ്മദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഗതാഗത കുരുക്ക് പ്രതീക്ഷിക്കുന്നത്.നാളെ അൽ ജനൂബ് സ്റ്റേഡിയം, സ്റ്റേഡിയം 974, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും ബസ്സുകൾ ട്രയൽ സർവീസ് നടത്തുക.ഇതിന്റെ വീഡിയോ മൊവാസലാത്ത് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ടെസ്റ്റ് ഡ്രൈവിൽ 2,300 ബസുകളും 14,000 തൊഴിലാളികളുപ്പെടുന്ന സംഘവും പങ്കെടുക്കുന്നുണ്ട്.,സൂഖ് വാഖിഫ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ് ബേ, ബർവ മദീനത്ന, ബർവ അൽ ജനൂബ് എന്നിവിടങ്ങളിലെ അഞ്ച് ബസ് ഹബ്ബുകൾ ഇതിൽ ഉൾപെടും.

1,552 റേഡിയോകൾ, 306 ടോക്ക് റൂമുകൾ, 500 പ്രവർത്തന വാഹനങ്ങൾ, തത്സമയ ജിപിഎസ് ട്രാക്കിംഗ് ഓൺബോർഡ് ക്യാമറകൾ, സിസിടിവി ലൈവ് സ്ട്രീമിംഗ് എന്നീ ക്രമീകരണങ്ങൾ സഹിതമാണ് ബസ്സുകൾ ട്രയൽ സർവീസുകൾ നടത്തുന്നത്.

ഫിഫ ലോകകപ്പ് വേളയിൽ ആരാധകരെ സ്റ്റേഡിയങ്ങളിലെത്തിക്കാനും രാജ്യത്തെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്ന യാത്രാ ഓപ്ഷനുകളിൽ ടൂർണമെന്റ് ബസുകളുടെ പങ്ക് നിർണായകമായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News