Breaking News
മസ്കത്തിൽ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു,കെട്ടിടം തകർന്ന് രണ്ട് മരണം | മുപ്പത്തിനാലാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ബാഗ്ദാദിലേക്ക് തിരിച്ചു | ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ കമ്മിറ്റി ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചു | ഖത്തറിലെ ദീർഘകാല പ്രവാസിയും എച്.എം.സി ജീവനക്കാരനുമായിരുന്ന ടി വി പി അഹമദ് നാട്ടിൽ നിര്യാതനായി | മെസ്സിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങാൻ കാരണ റിപ്പോർട്ടർ ചാനലെന്ന് സംസ്ഥാന കായിക മന്ത്രി | മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു |
കുവൈത്തിൽ കപ്പൽ മറിഞ്ഞു മരിച്ചവരിൽ തൃശൂർ സ്വദേശിയും,കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

September 06, 2024

thrissur-native-haneesh-died-in-ship-accident-in-kuwait

September 06, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി ∙കുവൈത്തിൽ ഇറാൻ ചരക്ക് കപ്പൽ മറിഞ്ഞു മരിച്ചവരിൽ തൃശൂർ സ്വദേശിയും ഉൾപ്പെട്ടതായി വിവരം. തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ  വെളക്കേത്ത് ഹനീഷ് ( 26) മരിച്ചത്. അമ്മ: നിമ്മി. സഹോദരൻ: ആഷിക്.ഇറാൻ കപ്പലായ അറബ് കതർ ആണ് കുവൈത്തിൽ അപകടത്തിൽ പെട്ടത്.

10 മാസം മുൻപാണ് കപ്പലിൽ ജോലിക്ക് പോയത്.

അപകടത്തിൽ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയിൽ അമൽ കെ. സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു.  ഇതേതുടർന്ന് ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ട് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ വിദേശകാര്യമന്ത്രാലയം  എന്നിവിടങ്ങളിൽ അമലിന്റെ പിതാവ് കോട്ടയിൽ സുരേഷ് അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം.

അമൽ കപ്പലിൽ ട്രെയിനിങ് തുടങ്ങിയിട്ട്  എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ. 9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയിൽ  പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്ന അമൽ പിന്നീട് മുംബൈയിൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയിൽ പ്രവേശിച്ചത്. മാതാവ് ഉഷ. സഹോദരി: അൽഷ സുരേഷ് (നഴ്സ് എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ).
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News