Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു

July 19, 2020

July 19, 2020

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതോടെ മരണ സംഖ്യ 157 ആയി. അതേസമയം 340 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 354 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 103,377 ആയി ഉയർന്നു.ഇനി 3114 പേരാണ് രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.

എട്ടുപേരെയാണ് പുതുതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 42 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 526 ആയി. ഇവരിൽ 128 പേർ ഗുരുതരാവസ്ഥയിലാണ്.

2710 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് പുതുതായി 340 പേർക്ക് രോഗം സ്ഥിരീകരിച്ചത്.441700 പേരിലാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News