Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തകം,ഖത്തറിലെ പുസ്തക പ്രകാശനവും ചർച്ചയും മെയ് 22 ന്

May 15, 2022

May 15, 2022

അൻവർ പാലേരി   
ദോഹ :ഖത്തറിൽ പ്രവാസിയായ സുഹാസ് പാറക്കണ്ടി എഴുതിയ 'ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം ഖത്തറിലെ പുസ്തകപ്രേമികളും ആസ്വാദകരും ചർച്ച ചെയ്യുന്നു.പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ഇതോടൊപ്പം നടക്കും.മെയ്22ന് ഞായറാഴ്ച, വൈകുന്നേരം 7.30 മുതൽ ഐസിസി ഹാളിൽ നടക്കും.ഖത്തർ സംസ്‌കൃതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നതിനിടെ അർബുദബാധിതനായ സുഹാസ് അസാധാരണമായ മനക്കരുത്തിന്റെയും സുഹൃത്തുക്കളുടെയും പിൻബലത്തിൽ രോഗത്തെ അതിജീവിച്ചതിന്റെ വിവരണമാണ് പുസ്തകത്തിലുള്ളത്.സുഹാസിനെ വായിക്കുന്നതിനിടെ പല തവണ എന്റെ കണ്ണട കള്ളിമുണ്ടിന്റെ കോന്തലകൊണ്ട് തുടച്ചു കണ്ണീരുണക്കേണ്ടി വന്നതായി ജി.എസ് പ്രദീപ് പുസ്തകത്തിനെഴുതിയ ആമുഖത്തിൽ പറയുന്നുണ്ട്.ഇങ്ക് ബുക്ക് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News