Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിന് പിന്തുണയുമായി ദോഹയിൽ ഐക്യദാർഢ്യ റാലി,നാട്ടിൽ ഒരു മാസം നീളുന്ന പരിപാടികൾ

November 07, 2022

November 07, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : തൃശൂർ ജില്ലയിലെ ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസ്സോസിയേഷൻ (EKWA -QATAR ) ഖത്തറിലെ കോർണിഷിലെ  ഫ്ലാഗ്  പ്ലാസയിൽ ഖത്തർ ഫുട്ബോൾ ടീമിന് അഭിവാദ്യമർപ്പിച്ചു ഒത്തുകൂടി..ഇക് വ മുൻപ്രസിഡന്റ് അൽത്താഫ് സ്വാഗതം പറഞ്ഞു.

ഖത്തർ സ്റ്റേഡിയം സെക്യൂരിറ്റീസ് ഉദ്യോഗസ്ഥരുടെ  ബോധവൽക്കരണത്തോടെ ആരംഭിച്ച വിവിധ പരിപാടികളിൽ കെട്ടുങ്ങൽ ഗ്രാമത്തിൽ നിന്നുള്ള കുടുംബങ്ങളടക്കം  മുന്നൂറോളം പേർ പങ്കെടുത്തു.

നിലോഫർ അൽത്താഫ് ഖത്തർ ദേശീയ ഗാനം ആലപിച്ച ശേഷം സംഘം ഒത്തുചേർന്ന് ഇന്ത്യൻ ദേശീയ ഗാനം അവതരിപ്പിച്ചു.  ഫിഫ വേൾഡ് കപ്പ് നടത്തുന്ന ഖത്തറിനോടുള്ള  ആദരവും, സ്നേഹവും , പിന്തുണയും അർപ്പിക്കുന്ന സത്യപ്രതിജ്ഞാ വാചകങ്ങൾ  EKWA  മുൻ പ്രെസിഡന്റ് പി എ  കബീർ സദസ്സിന് ചൊല്ലിക്കൊടുത്തു.

ഇന്ത്യൻ സ്പോർട്സ് സെന്റര് ജനറൽ സെക്രട്ടറിശ്രീനിവാസ്  ഫ്ലാഗ് ഓഫ് ചെയ്ത്  ഐക്യദാർഢ്യ റാലി  ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്റര് കമ്മിറ്റി അംഗം.ബോബൻ, ജനറൽ സെക്രട്ടറി മുഷ്താഖ് ഹാരിദ് എന്നിവർ ചേർന്ന്  ഫുട്ബോൾ പാസ്സ് ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഖത്തർ ദേശീയ ഫുട്ബാൾ ടീമിന് സല്യൂട്ട് നൽകി കൊണ്ട് , ഖത്തർ ജേഴ്സി ധരിച്ച ഖത്തർ ദേശീയ പതാകയേന്തിയ  കുട്ടികളും , സ്ത്രീകളും,പുരുഷന്മാരും അടങ്ങുന്ന
മുന്നോറോളം പേർ റാലിയിൽ പങ്കെടുത്തു..ബാൻഡ് വാദ്യങ്ങളും , മുദ്രാവാക്യങ്ങളുമായി കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
EKWA പ്രെസിഡന്റ്  റഷീദ് .പി.കെ, പ്രോഗ്രാം കൺവീനർ അമീർ അലി , കോഓർഡിനേറ്റർമാരായ മുഹമ്മദ് റാഫി, മുനീർ അബു , അനസ് ഹമീദ് , പി.എച്ച്.റഷീദ്, സഫീർ സിദ്ധീഖ് ,സബീന അബ്ദുൽ അസീസ്,  റസിയ അൽത്താഫ് , അൻസിജ മുഷ്താഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ കെട്ടുങ്ങൽ ഗ്രാമത്തിൽ  ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News