Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഹമദ് ആശുപത്രിയിലെ അപ്പോയിന്മെന്റിന് കാലതാമസം,വിഷയം ശൂറാ കൗൺസിൽ ചർച്ച ചെയ്തു

March 07, 2023

March 07, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രികളിൽ  അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ രോഗികൾ നേരിടുന്ന കാലതാമസം  ഇന്നലെ ചേർന്ന ശുറാ കൌൺസിൽ യോഗം ചർച്ച ചെയ്തു. അംഗങ്ങളുടെ നിർദേശത്ത തുടർന്നാണ് വിഷയം ചർച്ച ചെയ്തത്.പ്രത്യേകിച്ചും ഹമദ് ആശുപത്രിയിൽ ഗുരുതരമായ അസുഖങ്ങൾക്ക് പോലും  അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ പല രോഗികൾക്കും മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആരോഗ്യമേഖലയിൽ ഖത്തർ വൻപുരോഗതി കൈവരിച്ചതായും വികസിത രാജ്യങ്ങളിൽ ലഭ്യമാകുന്ന അതേ ഗുണനിലവാരത്തിലുള്ള ചികിത്സയും സേവനങ്ങളും ഇവിടെ ലഭ്യമാണെന്നും ശുറാ കൌൺസിൽ നിരീക്ഷിച്ചു. അതേസമയം പലർക്കും അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ കാലതാമസം നേരിടേണ്ടിവരുന്നതായും ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായും തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കൌൺസിൽ അറിയിച്ചു.ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.പലപ്പോഴും ഇത്തരം ഘട്ടങ്ങളിൽ അവർ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നത്  ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.

പ്രശ്നം പരിഹരിക്കാൻ ആരോഗ്യ മന്ത്രാലയം തുടങ്ങിവെച്ച നടപടികളെ ശുറാ കൌൺസിൽ അംഗങ്ങൾ പ്രശംസിച്ചു. വിഷയത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പഠിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News