Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ സ്വദേശി കുടുംബത്തിന് ബഹ്‌റൈൻ പ്രവേശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട് 

January 20, 2021

January 20, 2021

ദോഹ : ഉപരോധം അവസാനിച്ചെങ്കിലും ഖത്തർ പൗരന്മാരോട് വിവേചനപൂര്വം പെരുമാറുന്നത് ബഹ്‌റൈൻ തുടരുന്നതായി റിപ്പോർട്ട്. ഖത്തർ രാജകുടുംബത്തിന്റെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ  ഖത്തറി കുടുംബത്തിന് ബഹ്‌റൈനിൽ പ്രവേശിക്കാൻ ബഹ്‌റൈനി അധികൃതർ അനുമതി നിഷേധിച്ചു. കിംഗ് ഫഹദ് കോസ് വേ വഴി എത്തിയ കുടുംബത്തിനാണ് അനുമതി നിഷേധിച്ചത്.സംഭവം ഖത്തറി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

മുൻകൂട്ടി വിസക്ക് വേണ്ടി അപേക്ഷിക്കാതിരുന്നത് കൊണ്ടാണ് പ്രവേശനാനുമതി നിഷേധിച്ചതെന്ന് ബഹ്‌റൈനി അധികൃതർ വ്യക്തമാക്കി. അതേസമയം ഗൾഫ് സമാധാന കരാറിന് ശേഷം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പൗരന്മാർക്ക് വിസ ആവശ്യമില്ല.ഖത്തറികളെ ഔദ്യൊഗിക അതിർത്തികളിൽ വെച്ച് തടയുന്ന സമീപനം  ബഹ്റൈൻ തുടരുകയാണെന്ന്  ഒരു ഖത്തർ പൗരൻ ട്വീറ്റ് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News