Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിന് തൃപ്തി,,ഹിന്ദു ആരാധനാലയവും ശ്‌മശാനവും അനുവദിക്കണമെന്ന് ഖത്തറിനോട് ആവശ്യപ്പെട്ടതായും രാജ്യസഭാ എം.പി

June 08, 2022

June 08, 2022

ന്യൂഡൽഹി : അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളെ പുറത്താക്കിയ നടപടിയിൽ ഖത്തർ അധികൃതർ തൃപ്തരാണെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുശീൽ മോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം ഖത്തർ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി പ്രത്യേക ശ്മാശാനവും ആരാധനാലയവും നിർമിക്കാൻ ഖത്തർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വീറ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

'ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുത്ത ഇന്ത്യൻ സർക്കാരിന്റെ നടപടിയിൽ ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർ സംതൃപ്തരാണ്.ഇന്ത്യൻ സമൂഹത്തിനായി ശ്മാശാനവും ആരാധനാലയവും പണിയാൻ സ്ഥലം അനുവദിക്കണമെന്ന്  വെങ്കയ്യ നായിഡു ഖത്തർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു'-അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം,പ്രവാചക നിന്ദ നടത്തിയ നേതാക്കളെ പുറത്താക്കി തൽകാലം വിവാദങ്ങൾ കെട്ടടക്കാനുള്ള ബിജെപിയുടെയും മോദി സർക്കാരിൻറെയും ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.ഖത്തറോ മറ്റേതെങ്കിലും ഗൾഫ് രാജ്യമോ ബിജെപി നേതാക്കളെ പുറത്താക്കിയതിൽ സംതൃപ്തരാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.വെങ്കയ്യ നായിഡു ഖത്തർ മ്യുസിയം സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ അനുഗമിച്ച ഖത്തർ മ്യുസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് അൽതാനി ഇന്ത്യൻ സമൂഹം ഖത്തറിന്റെ സാമൂഹിക ഘടനയിൽ പ്രധാന പങ്കാളികളാണെന്നും രണ്ട് നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News