Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അഫ്ഘാൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം,താലിബാന് മേൽ ഖത്തറിന്റെ സമ്മർദം

August 18, 2021

August 18, 2021

ദോഹ: ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രാധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.മുല്ല അബ്ദുല്‍ ഗനി ബറാദറിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തിയത്. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ഖത്തർ അഭ്യർത്ഥിച്ചു.അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.  

ദേശീയ താത്പര്യത്തോടെയുള്ള അനുരഞ്ജനവും രാഷ്ട്രീയ ഒത്തുതീര്‍പ്പും ഉണ്ടാകണമെന്ന ആശയം ഇരുനേതാക്കളും പങ്കുവെച്ചതായും ട്വീറ്റ് പറയുന്നു. പുതിയ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നതിനായി ഖത്തറില്‍ എത്തുന്നതിനു മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.

അഫ്ഗാനില്‍ സമാധാനപരമായ അധികാരക്കൈമാറ്റം നടക്കണമെന്ന് ലോകരാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഖത്തര്‍ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്. അതിനിടെ അഫ്ഗാനില്‍നിന്നുള്ള 640 പേരെ കയറ്റിയ യുഎസ് വിമാനം ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.


Latest Related News