Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഈ വർഷത്തെ ഖത്തർ സംസ്കൃതി - സി. വി.ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി നൽകിവരുന്ന ഈ വർഷത്തെ   സംസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന്  പ്രിയ ജോസഫ് അർഹയായി.ഭർത്താവിനും കുടുംബത്തോടുമൊപ്പം ഷിക്കാഗോയിൽ താമസിക്കുന്ന പ്രിയ ജോസഫ് എഴുതിയ  ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരമായി സമ്മാനിക്കുക.

1991ലും 1992 ലും ചെറുകഥക്കുള്ള ഗൃഹലക്ഷ്മി പുരസ്‌കാരം നേടിയ  പ്രിയ ജോസഫ്‌ നീണ്ട ഇടവേളക്ക് ശേഷമാണ്  എഴുത്തിലേക്ക് മടങ്ങിഎത്തിയത്. 2019 മുതല്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും അനുഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതിവരുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നാല് കഥകളാണ് പ്രിയയുടേതായി പുറത്ത് വന്നത്. ‘കന്യാവ്രതത്തിന്റെ കാവല്‍ക്കാരന്‍’, ‘കാറല്‍ മാര്‍ക്സ് ചരിതം’ (സമകാലിക മലയാളം), ‘ഗുര്‍ജ്ജറി ബാഗ്’ (ഇന്ത്യന്‍ എക്സ്പ്രസ് മലയാളം), ‘തമ്മനം മുതല്‍ ഷിക്കാഗോ വരെ – ഒരു അധോലോക കഥ’ (ട്രൂ കോപ്പി തിങ്ക്‌).

ഇടുക്കി ജില്ലയിലെ തൊടുപുഴയാണ് സ്വദേശം.ഭര്‍ത്താവ് റോബിന്‍, മക്കളായ ആമി, മിയ എന്നിവരോടൊപ്പം ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ പ്രിയ ഐ. ടി. മേഖലയില്‍ ജോലി ചെയ്യുന്നത്.        

 ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിനായി  പരിഗണിച്ചത്.  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച 68 കഥകളില്‍ നിന്നാണ് പുരസ്കാരത്തിന് അര്‍ഹമായ കഥ തെരഞ്ഞെടുത്തതെന്ന് സംസ്‌കൃതി ഭാരവാഹികൾ ബുധനാഴ്ച ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.

 2023 ജനുവരിയില്‍ പുരസ്കാര സമര്‍പ്പണവും അനുബന്ധ സാംസ്കാരിക സമ്മേളനവും നടത്തും.  

 സംസ്കൃതി പ്രസിഡണ്ട്‌ അഹമ്മദ് കുട്ടി അറളയില്‍, ജനറല്‍ സെക്രട്ടറി എ. കെ. ജലീല്‍, സ്മസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാര സമിതി കണ്‍വീനര്‍ ഇ. എം. സുധീര്‍, എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News