Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ പെരുന്നാൾ ആഘോഷം ഇത്തവണ പൊടിപൊടിക്കും,ഒരുങ്ങുന്നത് വൈവിധ്യമാർന്ന പരിപാടികൾ

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ലോകം ഖത്തറിലേക്ക് മിഴി തുറന്ന ലോകകപ്പിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ പൊടിപൊടിക്കും.സംഗീത പരിപാടികൾ മുതൽ വെടിക്കെട്ടും, കുട്ടികളുടെ കലാപരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങൾക്കാണ് ഇത്തവണ രാജ്യം തയാറെടുക്കുന്നത്.

മേഖലയിലെ തന്നെ പ്രശസ്തരായ കാലകാരന്മാരെയും സംഗീത പ്രതിഭകളെയും അണിനിരത്തിയാണ് ഖത്തർ ടൂറിസത്തിന്‍റെ ഈദ് ആഘോഷം. കുട്ടികൾക്കുള്ള 'ഷൗൻ ദി ഷീപ്പ്' കിഡ്സ് ഷോയാണ് ഇത്തവണത്തെ ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന്. ലുസൈൽ മൾട്ടിപർപ്പസ് ഹാൾ വേദിയാവും. ഏഷ്യൻ ടൗണിൽ ലോകപ്രശസ്ത കലാകാരന്മാരുടെ വിവിധ പരിപാടികളും ഈദിന്റെ ഭാഗമായി അരങ്ങേറും.

ഖത്തർ നാഷണൽ കൺവെൻഷൻ സെന്‍ററാണ് മറ്റൊരു വേദി. ഏപ്രിൽ 21,22,23 ദിനങ്ങളിൽ രാത്രി ഒമ്പത് മുതൽ ക്യൂ.എൻ.സി.സിയിലെ അൽ മയാസ തീയറ്ററിൽ ഖത്തർ ലൈവ് അരങ്ങേറും. 21 വെള്ളിയാഴ്ച രാത്രി അറബ് ലോകത്ത് ഏറെ ആരാധകരുള്ള ഈജിപ്ഷ്യൻ ഗായകൻ തമിർ ഹുസ്നിയെത്തും. ടിക്കറ്റ് വഴി പ്രവേശനം നിയന്ത്രിച്ചായിരിക്കും പരിപാടി.

ഈ ദിവസങ്ങളില്‍ ദോഹ കോര്‍ണിഷില്‍ വെടിക്കെട്ടും ഒരുക്കുന്നുണ്ട്. രാത്രി ഒന്‍പത് മണിക്കായിരിക്കും വെടിക്കെട്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News