Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിന്റെ ഇടപെടല്‍, ഹോട്ടല്‍ റുവാണ്ട ഹീറോയുടെ മോചനത്തിന് വഴിയൊരുങ്ങി

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: രണ്ടര വര്‍ഷത്തെ തടവിനുശേഷം ഹോട്ടല്‍ റുവാണ്ട ഹീറോ എന്നറിയപ്പെടുന്ന പോള്‍ റുസേസബാഹിനയയെ മോചിപ്പിക്കാന്‍ ഖത്തര്‍ സഹായിച്ചതായി ഗള്‍ഫ് സ്റ്റേറ്റ് വിദേശവക്താവ് സ്ഥിരീകരിച്ചു. 'ഹോട്ടല്‍ റുവാണ്ട' എന്ന ഹോളിവുഡ് സിനിമയുലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പോള്‍ റുസേസബാഹിനയ.

ഭീകരവാദ ബന്ധം ആരോപിച്ച് റുവാണ്ടന്‍ കോടതി പോള്‍ റുസേസബാഹിനിയെ 25 വര്‍ഷത്തെ കഠിനതടവിന് ശിക്ഷ വിധിച്ചിരുന്നു. അമേരിക്കയില്‍ താമസിക്കുന്ന ബെല്‍ജിയന്‍ പൗരനായ പോള്‍ റുസേസബാഹിനയയെ 2020ലാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും ഇദ്ദേഹത്തെ റുവാണ്ടന്‍ സൈന്യം തട്ടിക്കൊണ്ടുവന്ന ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ അഭാവത്തില്‍ നടന്ന വിചാരണയിലാണ് 25 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

റുസേസബാഹിനയയുടെ ശിക്ഷയില്‍ ഇളവ് നല്‍കി അദ്ദേഹത്തെ വിട്ടയ്ക്കുമെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അല്‍-അന്‍സാരി തന്റെ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. റുസേസബാഹിനയയെ ഖത്തറിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് അദ്ദേഹം യുഎസ്എയിലേക്ക് പോകുമെന്നും ഡോ. അല്‍-അന്ഡസാരി പറഞ്ഞു. ഖത്തറും റുവാണ്ടന്‍ സര്‍ക്കാരും വൈറ്റ് ഹൗസും റുസേസബാഹിനയയുടെ കുടുംബവും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോചനമെന്ന് റുവാണ്ടന്‍ ഗവണ്‍മെന്റ് വക്താവ് പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News