Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
റഷ്യ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഇനി നിക്ഷേപം നടത്തില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി

March 29, 2022

March 29, 2022

ദോഹ : യൂറോപ്പ്യൻ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ താനി. റഷ്യയുടെ യുക്രൈൻ അധിനിവേശം അടക്കമുള്ള സമകാലിക സംഭവങ്ങളെ മുൻനിർത്തിയാണ് ഖത്തർ ഇത്തരമൊരു തീരുമാനമെടുത്തത്. ഓരോ രാജ്യത്തെയും സുരക്ഷ അടക്കമുള്ള സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ നിക്ഷേപത്തിന് മുതിരൂ എന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, യൂറോപ്പിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കില്ല എന്ന കടുംപിടുത്തം ഖത്തറിനില്ലെന്നും മന്ത്രി അറിയിച്ചു. റഷ്യ - യുക്രൈൻ സംഘർഷം ആഗോള തലത്തിൽ വിലക്കയറ്റം അടക്കമുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഖത്തർ പങ്കുവെച്ചു. ദോഹ ഫോറത്തിൽ സംസാരിക്കുന്നതിനിടെ ധനകാര്യ മന്ത്രി അലി അൽകുവാരിയാണ് ഈ നിരീക്ഷണം നടത്തിയത്. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഫോറത്തിൽ ചർച്ചയായി.


Latest Related News