Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ സിറ്റി എക്സ്ചേഞ്ചിന്റെ മൂന്ന് ബ്രാഞ്ചുകൾ കൂടി പ്രവർത്തനമാരംഭിച്ചു

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ ധനവിനിമയ രംഗത്തെ പ്രവാസികളുടെ വിശ്വസ്ത സ്ഥാപനമായ സിറ്റി എക്സ്ചേഞ്ച് പ്രവർത്തനം വിപുലീകരിക്കുന്നു.ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ശാഖകൾ കൂടി പ്രവർത്തനം തുടങ്ങി.ബിൻ മഹമൂദ്(ലെ മൈസൺ ഹോട്ടൽ,അൽ ജസീറ സ്ട്രീറ്റ്),ഓൾഡ് എയർപോർട്ട് റോഡ്(അൻസാർ ഗാലറി),അബു ഹമൂർ(പഴയ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള ഹാർലി ഡേവിസൺ ഷോറൂമിന് എതിർവശം,സൽവ റോഡ്) എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്.

ദോഹ, ഇൻഡസ്ട്രിയൽ ഏരിയ, റയ്യാൻ, ഗരാഫ, സൽവ റോഡ്, മുഐതർ, ഏഷ്യൻ ടൗൺ (ഗ്രാൻഡ്മാൾ), ഷഹാനിയ, ലുസൈൽ  വെൻഡോം പാലസ് എന്നിവിടങ്ങളിലും സിറ്റി എക്സ്ചേഞ്ചിന് ബ്രാഞ്ചുകളുണ്ട്.ഇതിനു പുറമെ, നാട്ടിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പണമയക്കുന്നതിന് മൊബൈൽ ആപ്പുകളും ലഭ്യമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News