Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഹജ്ജ് സീസൺ തുടങ്ങാറായി,ക്രമീകരണങ്ങൾ സംബന്ധിച്ച് ഖത്തറും സൗദിയും തമ്മിൽ ചർച്ച നടത്തി

May 18, 2023

May 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ,ഹജ്ജ്, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഖത്തറും സൗദിയും തമ്മിൽ ചർച്ച നടത്തി. ഖത്തറിലെ എൻഡോവ്‌മെന്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) മന്ത്രി ഗാനേം അൽ ഗാനേമും സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റാബിയയും തമ്മിൽ ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ച ചെയ്തത്.

ഹജ്ജിന്റെയും ഉംറയുടെയും ക്രമീകരണങ്ങൾ, ഹജ്ജ്, ഉംറ വിഷയങ്ങളിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന സീസൺ ജൂൺ 26 ന് ആരംഭിക്കാനിരിക്കെയാണ് ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ക്രമീകരണങ്ങളും സഹകരണവും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്.2023 സീസണിലേക്കുള്ള 18 അംഗീകൃത ഹജ്ജ്,ഉംറ ഓപ്പറേറ്റർമാരുടെ ഔദ്യോഗിക പട്ടിക കഴിഞ്ഞ ആഴ്‌ച, ഔഖാഫ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 


Latest Related News