Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
'ചായക്കോപ്പയിലെ കൊടുങ്കാറ്റ്',ലോകകപ്പ് ഇത്രയധികം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് ഇതാദ്യമെന്ന് ലുൽവ അൽ ഖാത്വർ

November 30, 2022

November 30, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ലോകത്തെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകൾ സുരക്ഷിതമായ ലോകകപ്പ് ആസ്വദിക്കുകയാണെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽ ഖാത്വർ.ചൊവ്വാഴ്ച ദോഹയിൽ TRT അറബിക് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

"ആദ്യമായാണ് ലോകകപ്പ് ഈ രീതിയിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടത്, എന്നാൽ ഈ രാഷ്ട്രീയവൽക്കരണവും വിമർശനങ്ങളുമെല്ലാം ഒരു നിശ്ചിത തലത്തിൽ മാത്രമായി ഒതുങ്ങി.ചായക്കോപ്പയിലെ ചുഴലിക്കാറ്റിനപ്പുറം ഒരിക്കലും മടുക്കാത്ത ഒരു ഉത്സവ സാഹചര്യമാണ് ഖത്തർ ലോകകപ്പിൽ ഉണ്ടായത്"-അവർ പറഞ്ഞു.

ഇത്രയും സുരക്ഷിതത്വമുള്ള ഒരു രാജ്യത്ത് ആദ്യമായാണ്  ലോകകപ്പ് നടക്കുന്നതെന്നും വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നവർക്ക് കുടുംബസമേതം  ഒരു രാജ്യത്ത് ലോകകപ്പ്  ആഘോഷിക്കാൻ കഴിയുന്നതായും അവർ പറഞ്ഞു. സമാധാനം, സുരക്ഷിതത്വം, സന്തോഷം എന്നിവ ഒരു ജനകീയ അളവുകോലാണെന്നും സമാനതകളില്ലാത്ത വിജയത്തിന്റെ സൂചകമാണ് ഇതെന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News