Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കേരളം ചുട്ടുപൊള്ളുന്നു,ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം :സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കൂടിയതോടെ ഉഷ്ണ തരംഗമുണ്ടായേക്കുമെന്ന് ആശങ്ക. ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് അന്തരീക്ഷ പഠനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നാല്‍പത് ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. വേനല്‍ മഴ പരക്കെ ലഭിച്ചില്ലെങ്കില്‍ ചൂട് വളരെയധികം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴലിയും അറബിക്കടലില്‍ താപനില ക്രമാതീതമായി ഉയരുന്നതുമാണ് ചൂട് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. എതിര്‍ച്ചുഴലി കാരണം മേലെത്തട്ടില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് കാറ്റ് പ്രവഹിക്കുകയാണ് ചെയ്യുക സംസ്ഥാനത്ത് 6 ജില്ലകളില്‍ വേനല്‍ ചൂട് ഇനിയും കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് കോഴിക്കോട് കണ്ണൂര്‍ തൃശ്ശൂര്‍ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.
വേനല്‍ക്കാലത്തെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് നാലര ഡിഗ്രിയോ അതിന് മുകളിലോ ചൂട് വര്‍ധിച്ചാലാണ് ഉഷ്ണ തരംഗമുണ്ടാകുക. മൂന്നര ഡിഗ്രി വരെ അധിക ചൂടാണ് പല ജില്ലകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ചൂട് വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. കിണറുകളില്‍ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News