Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ ലോകകപ്പ് മാതൃകയായി,എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ സന്ദർശക വിസ

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഒരു സന്ദർശക വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന തരത്തിലുള്ള ഏകീകൃത സന്ദർശക വിസ ഗൾഫിലും നടപ്പിലാക്കാൻ നീക്കം തുടങ്ങി.യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കുന്ന ഷെൻഗൻ വിസക്ക് സമാനമായി ആറു ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്.

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ആലോചനയുള്ളതായി ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ടൂറിസം മന്ത്രാലയ, അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷാവസാനം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിജയകരമായ പരീക്ഷണമായിരുന്നു. വിനോദ സഞ്ചാരികളെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്ന സമാനമായ, കൂടുതൽ സുസ്ഥിരമായ യാത്രാ നയങ്ങളെ കുറിച്ച ചർച്ചകൾക്ക് ഇത് കാരണമാവുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News