Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സാക്ഷാൽ ഫിഫയായാലും നെയ്മറെ തഴഞ്ഞാൽ മലയാളികൾ വിടില്ല,ഫിഫയുടെ ഔദ്യോഗിക എഫ്.ബി പേജിലും മലയാളം കൊഴുക്കുന്നു

November 15, 2022

November 15, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ഖത്തർ ലോകകപ്പിന് അഞ്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ,ലോകകപ്പുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും ആശങ്കകളും പരസ്പരം പങ്കുവെച്ചും സുഹൃത്തുക്കളുമായി തർക്കിച്ചുമാണ് മലയാളികളായ ആരാധകർ സമയം തള്ളിനീക്കുന്നത്.അവരുടെ വീട്ടുമുറ്റത്ത് നടക്കുന്ന ആദ്യലോകകപ്പെന്ന വൈകാരിക അടുപ്പം കൂടി അവർക്ക് ഈ ലോകകപ്പിനോടുണ്ട്.

ഇതിനിടെ, ഫിഫയുടെ ഔദ്യോഗിക ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കവർ ചിത്രത്തിൽ നിന്ന് തങ്ങളുടെ ഇതിഹാസ താരം നെയ്മറെ നൈസായി ഒഴിവാക്കിയെന്ന ആക്ഷേപവുമായി മലയാളികൾ അവിടെയും പരിഭവവും ആക്ഷേപവും ന്യായീകരണവുമൊക്കെയായി രംഗം കൊഴുപ്പിക്കുകയാണ്.ഫിഫയുടെ കവർ ചിത്രത്തിന് കീഴെ കൂടുതല്‍ കമന്‍റുകളും മലയാളത്തിലാണ് എന്നതാണ് സവിശേഷത.ഒടുവിൽ നെയ്മറെ ഒഴിവാക്കിയിട്ടില്ലെന്ന് വിശദീകരിച്ച് ഫിഫ തന്നെ അടുത്ത ചിത്രവും പോസ്റ്റ് ചെയ്യേണ്ടിവന്നു.

ഫിഫയ്ക്ക് പോലും വേണ്ടാ എന്ന പരിഹാസത്തോടെ അർജന്‍റീനയടക്കമുള്ള ടീമുകളുടെ ഫാന്‍സ് രംഗത്തെത്തിയതോടെയാണ് ഈ പോസ്റ്റിന് താഴെ കമന്‍റ് യുദ്ധം ആരംഭിച്ചത്. ബ്രസീലിനെ കിരീടം നേടാനുള്ള ടീമായി പോലും ഫിഫ കാണുന്നില്ല എന്ന് ഇക്കൂട്ടർ വാദിക്കുന്നു. നൈസായി ഒഴിവാക്കിയല്ലേ എന്ന് നെയ്മർ പരിതപിക്കുന്നതും നെയ്മറുടെ ചിത്രമില്ലാത്ത ഫിഫ ലോകകകപ്പ് ബഹിഷ്കരിക്കും എന്ന തരത്തിലുള്ള ട്രോളുകളും കവർ ചിത്രത്തിന് താഴെ കാണാം.കേരളത്തിലെ രാഷ്ട്രീയവഴക്കുകൾ വരെ പേജിൽ കമന്റുകളായി വരുന്നുണ്ട് എന്നതാണ് ഏറെ രസകരം.

എന്തായാലും മലയാളി ആരാധകരുടെ കളിയാവേശത്തിന്റെ ഉശിരും ചൂടും ഫിഫ ഒരിക്കല്‍ക്കൂടി തിരിച്ചറിയുകയാണ്. നേരത്തെ പുള്ളാവൂരിലെ മെസി-നെയ്‍മർ-റോണോ കട്ടൗട്ടുകൾ ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടർന്ന് കേരളത്തിലെ ഫുട്ബോള്‍ കമ്പം ലോകമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News