May 21, 2024
May 21, 2024
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനായ ഇസ്മായില്‍ ഹനിയെ, ഗാസയിലെ മേധാവി യഹ്യ സിന്‍വാര്‍, അല്‍ ഖസ്സാം ബ്രിഗേഡ്സ് തലവന്‍ മുഹമ്മദ് ദിയാബ് അല്‍ മസ്രി തുടങ്ങിയവര്‍ക്കെതിരെയും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള സാധ്യത തേടുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഉന്നത നേതാക്കള്‍ക്കെതിരെ അന്താരാഷ്ട്ര കോടതി ആദ്യമായിട്ടാണ് അറസ്റ്റ് വാറണ്ടിനൊരുങ്ങുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2023 ഒക്ടോബര്‍ 8 മുതല്‍ പലസ്തീനില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും നെതന്യാഹുവും ഗാലന്റും ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ ജനങ്ങളെ യുദ്ധത്തിന്റെ പേരില്‍ പട്ടിണിക്കിടുക, സിവിലിയന്‍ ജനതയ്‌ക്കെതിരായി മനഃപൂര്‍വ്വം ആക്രമണങ്ങള്‍ നടത്തുക, കൊലപാതകങ്ങള്‍, പട്ടിണി മൂലമുണ്ടാകുന്ന മരണങ്ങള്‍, മനുഷ്യരാശിക്കെതിരായ പീഡനം ഇതെല്ലം തന്നെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെട്ടവരുമായും ദൃക്സാക്ഷികളുമായും നടത്തിയ അഭിമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും മറ്റ് വീഡിയോ ഓഡിയോ സന്ദേശങ്ങളും കുറ്റാരോപിതരായ സംഘത്തിന്റെ മൊഴിയും ഉപഗ്രഹ ചിത്രങ്ങളും ഐസിസി ഹാജരാക്കും. ഐസിസിയുടെ പ്രീ-ട്രയല്‍ ചേംബര്‍ ക നടക്കുന്നതിന് മുന്നോടിയായി അറസ്റ്റ് വാറന്റിനായി അപേക്ഷ സമര്‍പ്പിക്കുമെന്ന് ഐസിസിയുടെ പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F