Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിന്റെ ഇടപെടലില്‍ റഷ്യന്‍ പിടിയിലായിരുന്ന കൂടുതൽ കുട്ടികളെ കൂടി മോചിപ്പിച്ചു

March 23, 2024

news_malayalam_mediation_updates_by_qatar

March 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റഷ്യന്‍ പിടിയിലായിരുന്ന കൂടുതൽ യുക്രൈന്‍ കുട്ടികളെ കൂടി ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചു. യുക്രൈയ്നിൽ നിന്ന് റഷ്യൻ കുട്ടികൾക്ക് സുരക്ഷിതമായി യുക്രൈയ്നിലേക്ക് പോകുന്നതിന് മോസ്കോയിലെ ഖത്തർ എംബസി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും, ഖത്തറിൻ്റെ മറ്റ് പ്രതിനിധികൾ യുക്രൈൻ കുട്ടികളെ ബെലാറസ് വഴി റഷ്യയിലേക്കും എത്തിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങൾ വിജയകരമാക്കാൻ സഹായിച്ചതിന് റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റ് മരിയ എൽവോവ-ബെലോവ, യുക്രെയ്‌നിയൻ പാർലമെൻ്റ് മനുഷ്യാവകാശ കമ്മീഷണർ ഡിമിട്രോ ലുബിനറ്റ്‌സ് എന്നിവരോടും ലുൽവ ഖത്തറിൻ്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. റഷ്യൻ-യുക്രൈന്‍ സംഘർഷം മൂലം വേർപിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിന് ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെയും ഏകോപന ശ്രമങ്ങളുടെയും ഭാഗമായാണ് ഈ പദ്ധതി. 

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ ഡിസംബർ 6നും റഷ്യന്‍ പിടിയിലായിരുന്ന 6 യുക്രൈന്‍ കുട്ടികളെ മോചിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News