Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
എ.എഫ്.സി ഏഷ്യൻ കപ്പ് റൗണ്ട് ഓഫ് 16: യു.എ.ഇക്കെതിരെ തജിക്കിസ്ഥാൻ വിജയിച്ചു 

January 29, 2024

news_malayalam_afc_updates

January 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ യു.എ.ഇക്കെതിരെ തജിക്കിസ്ഥാൻ വിജയിച്ചു. ഇന്ന് (ഞായർ) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 7മണിക്ക് ആരംഭിച്ച മ​ത്സ​ര​ത്തി​ൽ 6-4 എന്ന സ്കോറിനാണ് യു.എ.ഇയെ പരാജയപ്പെടുത്തിയത്.​​ 

മത്സരത്തിന്റെ 30-ാം മിനിറ്റിൽ താജികിസ്ഥാന്റെ വി. ഖനോനോവാണ്  ആദ്യ ഗോൾ നേടിയത്. പിന്നീട് 90+5 മിനിറ്റിൽ യു.എ.ഇയുടെ അൽ ഹമ്മാദി ഗോളടിച്ച് സമനില പിടിച്ചു. തുടർന്ന് പെനൽറ്റിയിലൂടെ (5-3) തജിക്കിസ്ഥാൻ ക്വാർട്ടർ ഫൈനൽസിൽ കയറി. ഇതോടെ എ.എഫ്.സി മത്സരത്തിൽ നിന്ന് യു.എ.ഇ പുറത്തായി.

അതേസമയം, ഇന്ന് (തിങ്കൾ) ഉച്ചക്ക് 2:30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇറാഖിനെതിരെ ജോർദാനും, അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഫലസ്തീനെതിരെ ഖത്തറും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News