Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഫോക്-ഖത്തറിന്റെ സുഹൂര്‍ സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പങ്കെടുത്തു

March 19, 2024

news_malayalam_suhoor_meetup_of_fok_qatar

March 19, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഫോക് ഖത്തര്‍ (ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട്) സുഹൂര്‍ സംഗമം സംഘടിപ്പിച്ചു. റംസാന്‍ പ്രമാണിച്ച് നടത്തിയ പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പങ്കെടുത്തു. ഇന്ത്യയോട് ഖത്തര്‍ കാണിക്കുന്ന പരിഗണനയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഫോക്കിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. 

ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍ അധ്യക്ഷ വഹിച്ച പരിപാടിയില്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍ സ്വാഗതവും രജ്ഞിത്ത് ചാലില്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഐസിസി പ്രസിഡന്റ് മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി അബ്രഹാം ജോസഫ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ,ജനറല്‍ സെക്രട്ടറി കെ.വി.ബോബന്‍, ഐസ് എസ് സി സെക്രട്ടറി നിഹാദ്, ഐ ബി പി എന്‍ വൈസ് പ്രസിഡന്റും ഫോക് രക്ഷാധികാരിയുമായ കെ.പി.അഷ്‌റഫ് എന്നിവരും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ദോഹയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News