Breaking News
അമീർ കപ്പ് ഫൈനൽ ഇന്ന്,ആരാധകർക്കുള്ള യാത്രാസൗകര്യങ്ങൾ പൂർണ സജ്ജമെന്ന് ദോഹ മെട്രോ | മൈനകളെ കൂട്ടിലടക്കാൻ ഖത്തർ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം,പിടികൂടിയ പക്ഷികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് | ജിദ്ദയിലെ മലയാളം ന്യൂസ് ജീവനക്കാരനായിരുന്ന അബ്ദുൽ ജബ്ബാറിന്റെ മകൾ അപകടത്തിൽ മരിച്ചു | 2025 ഫിഫ അറബ് കപ്പ്,റെക്കോർഡ് സമ്മാനത്തുകയുമായി സംഘാടകർ | കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ |
ഗസയില്‍ പോളിയോ ബാധിച്ച കുഞ്ഞിന് പക്ഷാഘാതമുണ്ടായതായി റിപ്പോർട്ട്

August 24, 2024

August 24, 2024

ന്യൂസ്‌റൂം ബ്യുറോ

റാമല്ല: 25 വർഷത്തിന് ശേഷം ഗസയില്‍ വീണ്ടും ആദ്യമായി പോളിയോ കേസ് റിപ്പോർട്ട് ചെയ്ത കുഞ്ഞിന് പക്ഷാഘാതം സംഭവിച്ചു. ലോകാരോഗ്യ (WHO) സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഗസ നഗരമായ ദെയ് ര്‍ അല്‍ബാലയില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 10 മാസം പ്രായമുള്ള കുട്ടിയിലായിരുന്നു പോളിയോ റിപോര്‍ട്ട് ചെയ്തത്. ഇടതുകാലിന്റെ താഴത്തെ ചലനം നഷ്ടപ്പെട്ട കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ അറിയിച്ചു. 25 വര്‍ഷത്തിനിടെ ഇസ്രായേല്‍ തീരപ്രദേശത്തെ ആദ്യത്തെ കേസാണിത്. ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ആഴ്ച പോളിയോ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

ഇതോടെ എല്ലാ കുഞ്ഞുങ്ങൾക്കും അടിയന്തിര പ്രതിരോധ കുത്തിവയ്പ്പുകൾ നൽകണമെന്ന ആവശ്യവുമായി യു.എൻ ഏജൻസികൾ രം​ഗത്ത് വന്നു. പ്രദേശത്ത് വാക്സിനേഷൻ കാമ്പെയ്‌നുകൾ തുടരാൻ അനുവദിക്കുന്നതിന് ഒരാഴ്ചത്തെ യുദ്ധ വിരാമത്തിന് ഇസ്രായേലും ഹമാസും സമ്മതിക്കണമെന്ന് യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു.

'പോളിയോയ്ക്ക് ഫലസ്തീൻ കുട്ടികളെന്നോ ഇസ്രായേൽ കുട്ടികളെന്നോയില്ല. യു​ദ്ധത്തിന് ഇടവേള നൽകുന്നത് വൈകിയാൽ വൈറസ് മറ്റു കുട്ടികളിലേക്കും പടരും' യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ്പെ ലാസെറിനി പറഞ്ഞു. 

നാഡീവ്യവസ്ഥയെ ആക്രമിച്ച് പക്ഷാഘാതത്തിന് കാരണമാകുന്ന വൈറസാണ് പോളിയോ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഗസയിൽ പോളിയോ വൈറസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സൈനികർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു.


Latest Related News