Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ നാഷണൽ ഫുട്ബോൾ ടീമിന്റേയും അമീർ കപ്പിന്റേയും പ്രധാന സ്പോൺസറായി ക്യു.ഐ.ഐ.ബി; മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു

February 19, 2024

news_malayalam_sports_news_updates

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ നാഷണൽ ഫുട്ബോൾ ടീമിന്റേയും അമീർ കപ്പിന്റേയും പ്രധാന സ്പോൺസറായി ഖത്തർ ഇൻ്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (ക്യു.ഐ.ഐ.ബി) കരാറിൽ ഒപ്പുവെച്ചു. 2024 ഫെബ്രുവരി മുതൽ മൂന്ന് വർഷത്തെ കരാറിലാണ് ഖത്തർ ഫുട്‌ബോൾ അസോസിയേഷനും (ക്യുഎഫ്എ) ക്യുഐഐബിയും ഒപ്പുവെച്ചത്. 

ക്യുഐഐബിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുല്ല അൽതാനിയും ക്യുഎഫ്എ പ്രസിഡൻ്റ് ജാസിം ബിൻ റാഷിദ് അൽ ബുവൈനൈനുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഇന്നലെ (ഞായർ) ഒപ്പുവെച്ചത്. ക്യുഐഐബി സിഇഒ ഡോ. അബ്ദുൾ ബാസിത് അഹമ്മദ് അൽ ഷൈബെയും ബാങ്കിലേയും ക്യുഎഫ്എയിലേയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

'തുടർച്ചയായ രണ്ടാം തവണയും എഎഫ്‌സി ഏഷ്യൻ കപ്പ് നേടിയ അന്നാബിയുടെ മികച്ച നേട്ടത്തിന് അഭിനന്ദിക്കാൻ ഞങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. ഈ നേട്ടം ഞങ്ങളെ എല്ലാവരേയും സന്തോഷിപ്പിച്ചു. നമ്മളെല്ലാവരും അഭിമാനിക്കുന്നു,' ഷെയ്ഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുല്ല അൽതാനി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News