Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഗസയില്‍ അനാഥരായ മൂവായിരം പേരെ ഖത്തര്‍ ഏറ്റെടുക്കും ; 1500 ഫലസ്തീനികള്‍ക്ക് ചികിത്സ നല്‍കാനും അമീര്‍ നിര്‍ദേശം നല്‍കി

December 03, 2023

Qatar_News_Malayalam

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയില്‍ പരിക്കേറ്റ 1500 പേരെ ചികിത്സിക്കാനും ഗസയില്‍ നിന്ന് അനാഥരായ 3000 പേരെ സ്‌പോണ്‍സര്‍ ചെയ്യാനും ഖത്തര്‍ തീരുമാനിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. പരിക്കേറ്റവരേയും അവരുടെ കുടുംബാംഗങ്ങളേയും ഈജിപ്തുമായി സഹകരിച്ച് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിക്കും. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. 

ഗസയില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഫീല്‍ഡ് ആശുപത്രി, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് പുറമെ മെഡിക്കല്‍, പാര്‍പ്പിട, ഭക്ഷണം എന്നിവയുള്‍പ്പെടെ 1,203 ടണ്‍ സഹായവുമായി 36 വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് പുറപ്പെട്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News