Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 14 പുതിയ സ്‌കൂളുകൾ നിർമ്മിക്കും  

March 07, 2024

news_malayalam_development_updates_in_qatar

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ ഭാഗങ്ങളിലായി 14 പുതിയ സ്‌കൂളുകൾ നിർമ്മിക്കും. പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2025-26 അധ്യയന വർഷം മുതൽ സ്കൂളുകൾ പ്രവർത്തനക്ഷമമാക്കും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള 2022 ലെ നിയമം (12) അനുസരിച്ച് സ്‌കൂളുകൾ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗലും’ ഉർബകോൺ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയും കരാറിൽ ഒപ്പു വെച്ചു.

സൗത്ത് അൽ വജ്ബ, മുഐതർ, അൽ തുമാമ, അൽ മെഷാഫ് എന്നീ പ്രദേശങ്ങളിൽ അഞ്ച് പ്രൈമറി സ്‌കൂളുകളും; മുഐതർ, അൽ ഗരാഫ, അൽ അസീസിയ, റൗദത്ത് റാഷെദ് എന്നിവിടങ്ങളിൽ നാല് പ്രിപ്പറേറ്ററി സ്‌കൂളുകളും മൂന്ന് സെക്കൻഡറി സ്‌കൂളുകളും നിർമിക്കും. ഐൻ ഖാലിദ്, മുഐതർ, അൽ തുമാമ എന്നിവിടങ്ങളിലും അൽ സഖാമയിലെയും റൗദത്ത് അൽ ഹമാമയിലെയും രണ്ട് ശാസ്ത്ര സാങ്കേതിക സ്കൂളുകളും നിർമിക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെയും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തിനുള്ളിലെ ഖത്തർ സ്‌കൂൾ വികസന പദ്ധതിയുടെ രണ്ടാം പാക്കേജിൻ്റെ ഭാഗമാണിത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News