November 25, 2023
November 25, 2023
ദോഹ: വധശിക്ഷയ്‌ക്കെതിരായ മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ചാരവൃത്തി കുറ്റത്തിന് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്കായി ഇന്ത്യ നല്‍കിയ അപ്പീലാണ് ഖത്തര്‍ കോടതി ഫയലില്‍ സ്വീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
2022ലാണ് ഖത്തര്‍ പ്രതിരോധ സേനയുടെ കീഴിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ ഖത്തറില്‍ അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷ വിധിക്കുകയായിരുന്നു. വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഇന്ത്യ നിയമപരമായ എല്ലാ വഴികളും പരിശോധിക്കാമെന്ന് നാവിക ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
അറസ്റ്റിലാക്കപ്പെട്ട മുന്‍ നാവിക ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷമായി ഖത്തറില്‍ ഏകാന്ത തടവില്‍ കഴിയുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F