Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ടവർക്കായി വാപ്സ ദോഹയിൽ 'സ്നേഹാദരം' സംഘടിപ്പിച്ചു

October 23, 2023

news_malayalam_event_updates_in_qatar

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ പ്രവാസി അസോസിയേഷന്റെ  രണ്ടാം വാർഷികവും പ്രവാസത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങൾക്കുള്ള സ്നേഹാദരവും ഓണാഘോഷവും സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിൽ നടന്ന സംഗമം ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു.  വാപ്സ പ്രസിഡന്റ് കെവി പ്രേംജിത്ത് അധ്യക്ഷനായിരുന്നു.

നാടിന്റെ സ്പന്ദനങ്ങളിൽ നിസ്തുലമായ സേവനങ്ങൾ നൽകി പതിറ്റാണ്ടുകളുടെ പ്രവാസം പിന്നിടുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് സ്നേഹാദരമെന്ന് ഉൽഘാടന പ്രസംഗത്തിൽ എ.പി മണികണ്ഠൻ പറഞ്ഞു.ഇന്ത്യൻ സ്പോർട്സ് സെന്റർ(ISC) പ്രസിഡന്റ് ഇ.പി  അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി മാനേജിങ് കമ്മറ്റി അംഗങ്ങളായ അഡ്വ. ജാഫർഖാൻ, എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് മാനേജിങ് കമ്മറ്റി അംഗം അബ്ദുറൗഫ് കൊണ്ടോട്ടി തുടങ്ങിയവർ അതിഥികളായിരുന്നു. പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട വാടാനപ്പള്ളി നിവാസികളായ 80 അംഗങ്ങൾക്ക് 'സ്നേഹാദരം' ഉപഹാരം സമ്മാനിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.

വാപ്സ സംഗമത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും എത്തിയ മുൻഖത്തർ പ്രവാസിയും  കലാ സമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പി.എം ഖാലിദിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി ജലാൽ അയ്നിക്കൽ സ്വാഗതവും ട്രഷറർ യൂനസ് ഹനീഫ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News