Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ബിസിനസ് തുടങ്ങണോ,പ്രവാസികൾക്കായി നോർക്ക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി)  നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമിന് ആഗസ്റ്റ് 21 ന് തുടക്കമാകും.

പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ VAVAS-മാളില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍  പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 100 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിക്കും. KIED സി.ഇ.ഒ ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗതവും, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍  സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും.

‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.

നടപ്പു സാമ്പത്തിക വര്‍ഷം വിവിധ ജില്ലകളിലായി 10 ഉം അഞ്ച് മേഖലാടിസ്ഥാനത്തിലുമുളള പരിശീലന പരിപാടികള്‍ ലക്ഷ്യമിടുന്നു. വ്യവസായ വാണിജ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന KIED ന്റെ പിന്തുണയോടെയാണ് എന്‍.ബി.എഫ്.സിയുടെ പ്രവര്‍ത്തനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News