Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന് 46760 രൂപ  

December 02, 2023

 Qatar_News_Malayalam

December 02, 2023

ന്യൂസ്‌റൂം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഒരു ഗ്രാമിന് 75 രൂപയും, ഒരു പവന് 600 രൂപയുമാണ് കൂടിയത്. പുതിയ വില അനുസരിച്ച് ഒരു ഗ്രാമിന് 5845 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 46760 രൂപയാണ്.

ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയാണ് (നവംബർ 29) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46480 രൂപയായിരുന്നു അന്നത്തെ വില. നവംബർ 13ന് 44,360 രൂപ ആയിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News