Breaking News
മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് |
സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ദോഹയിലെ ഓൾഡ് പോർട്ട് കടൽത്തീരം 

August 05, 2023

August 05, 2023

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ദോ​ഹ ഓ​ൾ​ഡ് പോ​ർ​ട്ടി​ലെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗത്തെ കടൽത്തീരത്തേക്ക് ​വിനോദ സഞ്ചാരികൾക്കും ഖത്തറിലെ താമസക്കാർക്കും സ്വാഗതം. തിരക്കുകൾക്കിടയിൽ, കുറച്ച് സമയം സ്വ​സ്ഥ​മാ​യി തീ​ര​ത്തി​രു​ന്ന് ക​ട​ൽ​ക്കാ​റ്റ് ആ​സ്വ​ദി​ക്കാ​നു​ള്ള ഒ​രി​ട​മാ​യാ​ണ് പു​തി​യ ബീ​ച്ച് ഒ​രു​ങ്ങു​ന്ന​ത്. ഹോ​ട്ട​ലുകൾ, അ​പാ​ർ​ട്ട്മെ​ന്റുകൾ, ക​ഫേ​ക​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, നൂ​റോ​ളം ഷോ​പ്പു​ക​ൾ തുടങ്ങിയ എല്ലാ സൗ​ക​ര്യ​ങ്ങളും തീരത്ത് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാവുന്ന​ ഇവിടെ ​എ​ട്ടു കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ പാ​ത​യും, ന​ട​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ളും, പൂ​ന്തോ​ട്ട​വും, മ​ത്സ്യ മാ​ർ​ക്ക​റ്റു​മെ​ല്ലാ​മുണ്ട്. സൂ​ഖ് വാ​ഖി​ഫ്, ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യം, നാ​ഷ​ന​ൽ മ്യൂ​സി​യം, ദോ​ഹ കോ​ർ​ണി​ഷ് തുടങ്ങിയ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ​നി​ന്നും ഇവിടേക്ക് അ​ധി​കം ദൂ​ര​മില്ല എന്നതും ശ്രദ്ധേയമാണ്. ഖ​ത്ത​റി​ലെ പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇവിടം മാ​റു​മെ​ന്നും,  അവധി ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെത്തുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

കടലനുഭവങ്ങൾ ആസ്വാദ്യകരമാക്കാൻ ചെ​റു​തും വ​ലു​തു​മാ​യ യാ​ട്ടു​ക​ൾ, വു​ഡ​ൻ ബോ​ട്ടു​ക​ൾ എ​ന്നി​വ​യും സ​മീ​പ​ത്താ​യി ല​ഭി​ക്കുന്നതാണ് .

ഖത്തറിലെ പ​ര​മ്പ​രാ​ഗ​ത തീരദേശ നഗരങ്ങളിലെ വാസ്തുവിദ്യയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട്,  വി​വി​ധ നി​റ​ങ്ങ​ളി​ലാ​യി ​പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ളാണ് ഇവിടെയുള്ളത്. എന്നാൽ, പൂർത്തീകരണത്തിന്റെ കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News