January 13, 2024
January 13, 2024
ആലപ്പുഴ- ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണര്‍കാട്, മാലം, താഴത്തെ മുറിയില്‍ വീട്ടില്‍ കുര്യന്‍ മാത്യുവിനെയാണ് (ബിബിന്‍-38) മാന്നാര്‍ പൊലീസ് പിടികൂടിയത്. ഒമാന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 4 പേരിൽ നിന്നായി 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.
പണം നല്‍കിയവര്‍ ഫോണില്‍ പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാതെ വന്നതോടെ മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് കുര്യന്‍ മാത്യുവിനോട് വിസ ആവശ്യപ്പെടുകയും വീണ്ടും ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രതിയെ മാന്നാറിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. തുടർന്ന് മാന്നാറില്‍ എത്തിയ കുര്യന്‍ മാത്യുവിനെ ആളുകള്‍ പിടികൂടി പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മാന്നാര്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ കായംകുളം, പയ്യന്നൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F