Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദേശീയ കായിക ദിനം: മാമോക് അലുംനി സ്പോർട്സ് വീക്ക് പരിപാടികൾ സംഘടിപ്പിച്ചു

February 07, 2024

news_malayalam_local_association_news_updates

February 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സ്പോർട്സ് വീക്ക് പരിപാടികൾ സംഘടിപ്പിച്ചു. ബർവ വില്ലേജ് ശാന്തിനികേതൻ സ്കൂളിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ  ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ അഫ്സൽ കൊടുവള്ളി, ജാബിർ കൊടുവള്ളി എന്നിവരുടെ സംഘവും വനിതാ ഡബിൾസിൽ ശഹ്‌ല ഫായിസയുടെ സംഘവും കിഡ്സ് വിഭാഗത്തിൽ അയാൻ ആമിറിന്റെ ഗ്രൂപ്പും ചാമ്പ്യാന്മാരായി .

മാമോക് അലുംനി ഖത്തർ ആക്ടിങ് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ നാസിഫ് മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ ലബീബ് പാഴുരിന്റെ നേതൃത്വത്തിൽ ഷമീർ എൻ കെ, നിഷാദ്‌ കെ, ഫാരിസ് സി ടി , ശംസുദ്ധീൻ കൊടുവള്ളി, അഫ്സൽ മാവൂർ , മെഹ്ഫിൽ , മുസ്തഫ കമാൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. പ്രസിഡന്റ് ഇല്യാസ് കെൻസാ ഓൺലൈനിൽ ആശംസകൾ നേർന്നു. 

അബ്ബാസ് മുക്കം, സ്പോൺസർ നസീം അൽ റബീഹ് പ്രധിനിധി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഇവന്റ് സ്പോൺസർ ആയ വക്ര ലാൽകില റെസ്റ്റോറന്റിനും, നസീം അൽ റബീഹ് ഹോസ്പിറ്റലിനും ഉള്ള പ്രത്യേക ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ സ്വാഗതവും ഷാഫി ചെറൂപ്പ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News