Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഫലസ്തീൻ ഐക്യദാർഢ്യം: കവിത രാത്രി സംഘടിപ്പിക്കാൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്

November 27, 2023

Qatar_Malayalam_News

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഇസ്‌ലാമിക് ആർട്ട് മ്യൂസിയം (എം.ഐ.എ) വാർഷിക കവിത നൈറ്റ് സംഘടിപ്പിക്കുന്നു. നവംബർ 29നാണ് (ബുധനാഴ്ച) ഫലസ്തീനിന്റെ ചരിത്രം പഠിക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള കവിത നൈറ്റ് എം.ഐ.എ സംഘടിപ്പിക്കുന്നത്. 

"ഇസ്‌ലാമിക് ആർട്ട് മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വാർഷിക കവിത രാത്രി. ഇത് എല്ലാ വർഷവും വ്യത്യസ്തമായ വിഷയം ഉയർത്തിക്കാട്ടുന്നു. ലോകത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ ഞങ്ങളുടെ കവിത രാത്രിയുടെ വിഷയം ഫലസ്തീൻ ആയിരിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഗസയിലെ ഞങ്ങളുടെ സഹോദരീ സഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ക്ലാസിക്കൽ അറബിക് കവിതകളും നബാത്തിയൻ കവിതകളും പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്, "എം.ഐ.എ ലേണിംഗ് & ഔട്ട്‌റീച്ച് ഡെപ്യൂട്ടി ഡയറക്ടർ സലീം അബ്ദുല്ല അൽ അസ്‌വാദ് പറഞ്ഞു. 

പരിപാടിയിൽ മുഹമ്മദ് ഇബ്രാഹിം അൽസാദ, അബ്ദുൽഹമീദ് അൽയോസുഫ്, മുഹമ്മദ് യാസീൻ സാലിഹ്, എസ്സ അൽഷൈഖ് ഹസൻ, മുഹമ്മദ് സയീദ് ലാസുഹ്, ജാസിം അൽ ഹമ്മാദി, എന്നീ പ്രമുഖ കവികളും ഖത്തർ മ്യൂസിക് അക്കാദമിയും പങ്കെടുക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News