Breaking News
ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം |
ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭം: കു​വൈ​ത്ത് എ​യ​ർ​വേ​സിന്റെ ധാ​ക്കയിലേക്കുള്ള സ​ർ​വീസുകൾ റ​ദ്ദാ​ക്കി

August 06, 2024

news_malayalam_kuwait_airways_updates

August 06, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: ബംഗ്ലാദേശിൽ പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യത്തിൽ ധാ​ക്കയിലേക്കുള്ള സ​ർ​വീസുകൾ കുവൈത്ത് എയർവേസ് റദ്ദാക്കി. ധാ​ക്ക​യി​ലേ​ക്കും തി​രി​ച്ചും ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. സു​ര​ക്ഷ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് തു​ട​ർ സ​ർ​വി​സു​ക​ളു​ടെ കാ​ര്യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അധികൃതർ വ്യ​ക്ത​മാ​ക്കി. 

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലെ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശി​ൽ ഇന്നലെ (തി​ങ്ക​ളാ​ഴ്ച) വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന രാജി വെച്ചിരുന്നു.


Latest Related News