Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ നേരിടാൻ ജെയ്‌ക് സി തോമസ്,ഔദ്യോഗിക പ്രഖ്യാപനം നാളെ

August 11, 2023

August 11, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ യുവത്വത്തിന്റെ പോരാട്ടം.ചാണ്ടി ഉമ്മനെതിരെ  ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗം ജെയ്ക് സി തോമസ് തന്നെ മല്‍സരിക്കും. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒന്നിലധികം പേരുകള്‍ ചര്‍ച്ച ചെയ്തുവെങ്കിലും ജെയ്ക് മല്‍സരിക്കുന്നതാണ് ഗുണം ചെയ്യുക എന്നാണ് സിപിഎം ജില്ലാ നേതാക്കളുടെ വിലയിരുത്തൽ.

ജെയ്‌കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാം അങ്കമാണ്.2016 ലും 2021 ലും ജെയ്‌ക് ഉമ്മൻചാണ്ടിക്കെതിരെ മൽസര രംഗത്തിറങ്ങിയിരുന്നു.

53 വര്‍ഷം ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. ഇത്രയും കാലം ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവെന്ന റെക്കോര്‍ഡും ഉമ്മന്‍ ചാണ്ടിയുടെ പേരിലായിരുന്നു. 27ാം വയസില്‍ നേടിയ ആദ്യ ജയത്തിന് ശേഷം മരണം വരെ അദ്ദേഹം പുതുപ്പള്ളി എംഎല്‍എയായി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News