Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തിൽ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതുമണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തി. ആകാശത്ത് നിന്ന് ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടിയുമുണ്ടായി.വിവിധ സേനാ വിഭാഗങ്ങൾ അണിനിരക്കുന്ന മാർച്ച് പരേഡ് മുഖ്യമന്ത്രി സ്വീകരിച്ചു.

'നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ സവിശേഷത. മതനിരപേക്ഷതയെ പിറകോട്ടടിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളണം. കഴിഞ്ഞ ഏഴു വർഷം കൊണ്ട് ആഭ്യന്തര ഉത്പാദനം 84 ശതമാനം വർധിച്ചു. കേരളത്തിന്റെ കടം കുറക്കാനുമായി.പദ്ധതി ആരംഭിച്ച് ആദ്യ എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭം പൂർത്തിയാക്കി. കേരളത്തിന്റെ ഐ ടി മേഖല കുതിപ്പിന്റെ പാതയിലാണ്. നവകേരളം ഒരുക്കാൻ എല്ലാ കേരളീയന്റെയും സഹകരണം വേണം.നമ്മുടെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും ജനാധിപത്യത്തെയും മത നിരപേക്ഷതയും ശാസ്ത്ര ചിന്തയെയും ശക്തിപ്പെടുത്തണം'.. മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News