Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം ബാഡ്മിന്റൺ ടൂർണമെന്റ്, ജെഴ്സി പ്രകാശനം ചെയ്തു 

October 18, 2023

Qatar_Malayalam_News

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ  ടൂർണമെന്റിനുള്ള ജെഴ്‌സി ദോഹയിൽ പ്രകാശനം ചെയ്തു.

കെ എം സി സി ഓഫീസിൽ നടന്ന  പരിപാടിയിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അബ്ദുൽ സമദ്, ജനറൽ സെക്രെട്ടറി സലാം നാലകത്ത് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു .കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ അധ്യക്ഷനായിരുന്നു . ജനറൽ സെക്രട്ടറി ഷെഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു . സംസ്ഥാന കെഎംസിസി ഭാരവാഹികളായ മുഹമ്മദ് ഈസ, സിദ്ദിഖ് വാഴക്കാട് ,തായമ്പത് കുഞ്ഞാലി ,ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് നാസർ കൈതക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്കടി, സലിം പള്ളം, ബഷീർ ബംബ്രാണ, മണ്ഡലം സെക്രട്ടറി ശാക്കിർ കാപ്പി, ഹനീഫ് പട്ള,മലയോരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ ഇ കെ, മൊഗ്രാൽ പുത്തൂർ പ്രസിഡന്റ് അൻവർ കടവത്ത്, മുനിസിപ്പൽ ട്രസ്‌റർ ബഷീർ കെ ഫ് സി, സെക്രട്ടറി ഷംനാസ്,ഹാരിസ് നായിമാർമൂല എന്നിവർ പങ്കെടുത്തു.

ഖത്തർ കെ.എം.സി.സി കാസർകോട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട16 ടീമുകളെ ഉൾപെടുത്തി  ഒക്ടോബർ 20ന് അൽഹിലാൽ ക്യാബ്രിഡ്ജ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News