Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ബ്ലൂ ടൈഗേഴ്‌സ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു

December 30, 2023

news_malayalam_sports_news_updates

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2023 എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ബ്ലൂ ടൈഗേഴ്‌സ് അന്തിമ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മുഖ്യ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുള്ളത്.

 

അംരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കെയ്ത്ത് എന്നീ 3 പേരാണ് ഗോൾകീപ്പർമാർ. ആകാശ് മിശ്ര, ലാൽചുങ്ങ്നുങ്ക, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കൊട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ് എന്നിവരാണ് ഡിഫെൻഡേർസായി മത്സരത്തിനിറങ്ങുന്നത്. അനിരുദ്ധ് താപ്പ, ബ്രാൻഡോൺ ഫെർണാണ്ടസ്, ദീപക് തങ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൻ കോളാക്കോ, നയോരേം മഹേഷ് സിംഗ്, അബ്ദുൽ സമദ്, സുരേഷ് സിംഗ് വാങ്‌ജം, ഉദാന്ത സിംഗ് എന്നിവരാണ് മധ്യ നിരയിൽ കളിക്കുക. ഇഷാൻ പണ്ഡിറ്റ, ലല്ലിയാൻസുആലാ ചഹാങ്ത്തെ, മൻവീർ സിംഗ്, രാഹുൽ കന്നോളി പ്രവീൺ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), വിക്രം പ്രതാപ് സിംഗ് എന്നിവർ ഫോർവേഡിൽ കളിക്കും.  

ജനുവരി 12ന് രാത്രി 7.30ന് ഫിഫ ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരം. ജനുവരി 13ന് അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. ജനുവരി 18ന് അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ജനുവരി 23ന് അൽ-ബെയ്ത് സ്റ്റേഡിയത്തിൽ സിറിയയുമായാണ് മൂന്നാമത്തെ പോരാട്ടം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News